നാഷണൽ സർവ്വീസ് സ്കീം ദിനമായ സെപ്റ്റംബർ 24 ന് മുള്ളൂർക്കര എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ശ്രീ.പ്രസാദ് ആർ പതാക ഉയർത്തി ദിനാലോഷങ്ങൾക്ക് തുടക്കം കുറിച്ചു .പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്.എസ് ദിനാചരണത്തിന്റെ ഉദ്ഘാടനംശ്രീമതി റ്റിസി റേച്ചൽ തോമസ്(കൃഷി ഓഫീസർ ,മുള്ളൂർക്കര) നിർവഹിച്ചു . പ്രോഗ്രാം ഓഫീസർ ഡോ.സൗമ്യ.പി.സുശീൽ സ്വാഗതവും ,വൊളണ്ടിയർ ലീഡർ ലക്ഷ്മി പ്രിയ നന്ദിയും പറഞ്ഞു.ശ്രീ പ്രഭാത്. എസ്, കുമാരി അഖില രഘു എന്നിവർഎൻ എസ് എസ് ദിന സന്ദേശം നൽകി . കൃഷി വകുപ്പ് വടക്കാഞ്ചേരി ബ്ലോക്ക് തലത്തിൽ നടത്തിയ കാർഷികക്വിസിൽ രണ്ടാം സ്ഥാനം നേടിയ രാഹുൽ.വി.ആർ ,അശ്വിൻ .പി.മണികണ്ഠൻ എന്നിവർക്ക് ശ്രീമതി റ്റിസ്സി സമ്മാനം നൽകി . എൻ എസ് എസ് യൂണിറ്റിന്റെ സഞ്ചരിക്കുന്ന വായനശാലയിലേക്ക് ഡോ.പി.എൻ.രാജേഷ് കുമാർ രണ്ടായിരം രൂപ വിലമതിക്കുന്ന പുസ്തകങ്ങൾ കൈമാറി .തുടർന്ന് ശാരദ പി എസ് ,പ്രഭാത് എസ് എന്നിവരുടെ നേതൃത്വത്തിൽ നാഷണൽ സർവ്വീസ് സ്കീമിനെ കുറിച്ചുള്ള ക്വിസ് മത്സരം നടന്നു .എൻ.എസ്.എസിന്റെ ചരിത്രം പ്രതിപാദിക്കുന്ന ചാർട്ടുകളുടെ പ്രദർശനവും ഉണ്ടായിരുന്നു
Wednesday, September 25, 2019
Monday, September 9, 2019
സഞ്ചരിക്കുന്ന വായനശാല -ഹരിത ഗ്രാമത്തിൽ
സഞ്ചരിക്കുന്ന വായനശാലയുമായി എൻ എസ് എസ് വൊളണ്ടിയർമാർ......
മുള്ളൂർക്കര എൻ എസ് എസ് എച്ച് എസിൽ ലോക സാക്ഷരതദിനത്തോട് അനുബന്ധിച്ച നടന്ന യോഗത്തിൽ സഞ്ചരിക്കുന്ന വായനശാല പ്രശസ്ത എഴുത്തുകാരനും ,സാംസ്കാരിക പ്രവർത്തകനുമായ ശ്രീ കെ.എസ്.അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ നൗഫൽ പി.എം. അദ്ധ്യക്ഷത വഹിച്ച യോഗത്തിന് പ്രോഗ്രാം ഓഫീസർ ഡോ.സൗമ്യ.പി.സുശീൽ സ്വാഗതവും, വൊളണ്ടിയർ ലീഡർ അർജ്ജുൻ ടി.ആർ. കൃതജ്ഞതയും പറഞ്ഞു. തുടർന്ന് എൻ.എസ്.എസ്.വൊളണ്ടിയർമാർ സൗമ്യ ടീച്ചറിന്റെയും ,മിനി ടീച്ചറിന്റെയും നേതൃത്വത്തിൽ ഹരിത ഗ്രാമമായ വാർഡ് പതിന്നാലിൽ ഇരുപതോളം ഗൃഹങ്ങൾ സന്ദർശിച്ച് പുസതകങ്ങൾ വിതരണം ചെയ്തു .
Friday, September 6, 2019
Wednesday, September 4, 2019
ഓണത്തിനായി..ഹരിത ഗ്രാമത്തിൽ
ഓണത്തിനായി ....
മുള്ളൂർക്കര എൻ എസ് എസ് ഹയർ സെക്കണ്ടറിയിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹരിതഗ്രാമമായ പതിന്നാലാം വാർഡിൽ നിർധന കുടുംബങ്ങളിൽ അരി വിതരണം നടന്നു .വാർഡ് മെമ്പർ ശ്രീമതി രമണി ,പിടിഎ പ്രസിഡണ്ട് ശ്രീ നൗഫൽ ,പ്രോഗ്രാം ഓഫീസർ സൗമ്യ ,മിനി ടീച്ചർ ,എൻ എസ് എസ് വൊളണ്ടിയർമാരും പങ്കെടുത്തു .സന്ദർശിച്ച വീടുകളിലെല്ലാം പായസത്തിന്റെ കൂപ്പണും വിതരണം ചെയ്തു .
മുള്ളൂർക്കര എൻ എസ് എസ് ഹയർ സെക്കണ്ടറിയിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹരിതഗ്രാമമായ പതിന്നാലാം വാർഡിൽ നിർധന കുടുംബങ്ങളിൽ അരി വിതരണം നടന്നു .വാർഡ് മെമ്പർ ശ്രീമതി രമണി ,പിടിഎ പ്രസിഡണ്ട് ശ്രീ നൗഫൽ ,പ്രോഗ്രാം ഓഫീസർ സൗമ്യ ,മിനി ടീച്ചർ ,എൻ എസ് എസ് വൊളണ്ടിയർമാരും പങ്കെടുത്തു .സന്ദർശിച്ച വീടുകളിലെല്ലാം പായസത്തിന്റെ കൂപ്പണും വിതരണം ചെയ്തു .
ലോക ലഹരി വിരുദ്ധ ദിനം
June 26 ,ലോക ലഹരി വിരുദ്ധദിനം
Nടട യൂണിറ്റ് ,Nടട Hടട മുള്ളൂർക്കരയുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ സന്ദേശ റാലി പ്രിൻസിപ്പൽ ആർ.പ്രസാദ് Nടട വോളന്റിയർ ധീരജിന് ഫ്ലാഗ് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു . Nടട വോളന്റിയർ സുൽഫത്ത് എം.' എ .ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിറ്റ് അംഗങ്ങളും ,അധ്യാപകരും പങ്കെടുത്ത റാലി മുള്ളൂർക്കര ജംഗ്ഷൻ വഴി സ്കൂളിലെത്തി സമാപിച്ചു .തുടർന്ന് Nടട യൂണിറ്റിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന, മുദ്രാവാക്യ രചന ,ക്വിസ് മുതലായവ നടന്നു.
Subscribe to:
Posts (Atom)