Monday, September 9, 2019

സഞ്ചരിക്കുന്ന വായനശാല -ഹരിത ഗ്രാമത്തിൽ



സഞ്ചരിക്കുന്ന വായനശാലയുമായി എൻ എസ് എസ് വൊളണ്ടിയർമാർ......


    മുള്ളൂർക്കര എൻ എസ് എസ് എച്ച് എസിൽ ലോക സാക്ഷരതദിനത്തോട് അനുബന്ധിച്ച നടന്ന യോഗത്തിൽ സഞ്ചരിക്കുന്ന വായനശാല പ്രശസ്ത എഴുത്തുകാരനും ,സാംസ്കാരിക പ്രവർത്തകനുമായ ശ്രീ കെ.എസ്.അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ നൗഫൽ പി.എം. അദ്ധ്യക്ഷത വഹിച്ച യോഗത്തിന് പ്രോഗ്രാം ഓഫീസർ ഡോ.സൗമ്യ.പി.സുശീൽ സ്വാഗതവും, വൊളണ്ടിയർ ലീഡർ അർജ്ജുൻ ടി.ആർ. കൃതജ്ഞതയും പറഞ്ഞു. തുടർന്ന് എൻ.എസ്.എസ്.വൊളണ്ടിയർമാർ സൗമ്യ ടീച്ചറിന്റെയും ,മിനി ടീച്ചറിന്റെയും നേതൃത്വത്തിൽ ഹരിത ഗ്രാമമായ വാർഡ് പതിന്നാലിൽ ഇരുപതോളം ഗൃഹങ്ങൾ സന്ദർശിച്ച് പുസതകങ്ങൾ വിതരണം ചെയ്തു .



No comments:

Post a Comment