നാഷണൽ സർവ്വീസ് സ്കീം ദിനമായ സെപ്റ്റംബർ 24 ന് മുള്ളൂർക്കര എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ശ്രീ.പ്രസാദ് ആർ പതാക ഉയർത്തി ദിനാലോഷങ്ങൾക്ക് തുടക്കം കുറിച്ചു .പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്.എസ് ദിനാചരണത്തിന്റെ ഉദ്ഘാടനംശ്രീമതി റ്റിസി റേച്ചൽ തോമസ്(കൃഷി ഓഫീസർ ,മുള്ളൂർക്കര) നിർവഹിച്ചു . പ്രോഗ്രാം ഓഫീസർ ഡോ.സൗമ്യ.പി.സുശീൽ സ്വാഗതവും ,വൊളണ്ടിയർ ലീഡർ ലക്ഷ്മി പ്രിയ നന്ദിയും പറഞ്ഞു.ശ്രീ പ്രഭാത്. എസ്, കുമാരി അഖില രഘു എന്നിവർഎൻ എസ് എസ് ദിന സന്ദേശം നൽകി . കൃഷി വകുപ്പ് വടക്കാഞ്ചേരി ബ്ലോക്ക് തലത്തിൽ നടത്തിയ കാർഷികക്വിസിൽ രണ്ടാം സ്ഥാനം നേടിയ രാഹുൽ.വി.ആർ ,അശ്വിൻ .പി.മണികണ്ഠൻ എന്നിവർക്ക് ശ്രീമതി റ്റിസ്സി സമ്മാനം നൽകി . എൻ എസ് എസ് യൂണിറ്റിന്റെ സഞ്ചരിക്കുന്ന വായനശാലയിലേക്ക് ഡോ.പി.എൻ.രാജേഷ് കുമാർ രണ്ടായിരം രൂപ വിലമതിക്കുന്ന പുസ്തകങ്ങൾ കൈമാറി .തുടർന്ന് ശാരദ പി എസ് ,പ്രഭാത് എസ് എന്നിവരുടെ നേതൃത്വത്തിൽ നാഷണൽ സർവ്വീസ് സ്കീമിനെ കുറിച്ചുള്ള ക്വിസ് മത്സരം നടന്നു .എൻ.എസ്.എസിന്റെ ചരിത്രം പ്രതിപാദിക്കുന്ന ചാർട്ടുകളുടെ പ്രദർശനവും ഉണ്ടായിരുന്നു
No comments:
Post a Comment