Wednesday, December 26, 2018
Tuesday, December 25, 2018
ക്യാമ്പ്..കർഷകരെ ആദരിക്കൽ
തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കര NSS ഹയർ സെക്കണ്ടറി സ്കൂളിലെ സപ്തദിന സഹവാസ ക്യാംപിനോടനുബന്ധിച്ച് പഴയന്നൂർ ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ "കർഷകരെ ആദരിക്കൽ ചടങ്ങ്" സംഘടിപ്പിച്ചു. പ്രോഗ്രാം ഓഫീസർ V G സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഡോ. പി എൻ രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഴയന്നൂർ പഞ്ചായത്തിലെ മികച്ച കർഷകരായ സർവ്വശ്രീ R. പ്രസാദ്, ഗോപാലമേനോൻ, ഉണ്ണികൃഷ്ണൻ, രാജേന്ദ്രൻ എന്നിവരെ ക്യാംപംഗങ്ങളായ സുൾ ഫത്ത്, സൂര്യ, പ്രവീൺ കുമാർ ,സഞ്ജയ് .എസ് എന്നിവർ ആദരിച്ചു. ശ്രീ.ഗോപാലമേനോൻ, അർജ്ജുൻ v.മേനോൻ , സുൾഫത്ത്, ലക്ഷ്മി പ്രിയ എന്നിവർ സംസാരിച്ചു.
സമ ദർശനം
തൃശ്ശൂർ ജില്ലയിലെ മുള്ളൂർക്കര എൻ.എസ്സ് .എസ്സ് ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിന്റെ സ്പെഷ്യൽ ക്യാംപിനോടനുബന്ധിച്ച് പഴയന്നൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ക്യാംപംഗങ്ങൾക്കായി നടന്ന "സമദർശനം" ബോധവത്ക്കരണ ക്ലാസ്സ് നാട്ടിക ഗവ.കോളേജ് അസോസിയേറ്റ് പ്രൊഫ.ആൻഡ് ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെൻറ് ഓഫ് സുവോളജി റിട്ടയേർഡ് പ്രൊഫ. വിമല .സി നയിക്കുന്നു .പ്രോഗ്രാം ഓഫീസർ വി.ജി.സുരേഷ് ബാബു, പ്രോഗ്രാം കൺവീനർ സുൾഫത്ത്, മെമ്പർ ബിമിലത്ത് എന്നിവർ സംസാരിച്ചു.
Sunday, December 23, 2018
Wednesday, December 5, 2018
Tuesday, December 4, 2018
Subscribe to:
Posts (Atom)