മാസ്ക്ക് ബാങ്ക് ഉദ്ഘാടനം ചെയ്തു.
മുള്ളൂർക്കര - മുള്ളൂർക്കര എൻ എസ്സ് എസ്സ് ഹയർസെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിററിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ മാസ്ക്ക് ബാങ്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത് നിർവ്വഹിച്ചു. തനതു പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ സ്ക്രാപ്പ് ചാലഞ്ചിലൂടെ ശേഖരിച്ച തുക നാഷണൽ സർവ്വീസ് സ്കീം പി.എ സി അംഗം പി.വി വേണുഗോപാലൻ ഏറ്റുവാങ്ങി. ഏറ്റവും കൂടുതൽ തുക കണ്ടെത്തിയ ഷുഹൈബിനെ പഞ്ചായത്ത് വികസന സ്‌റ്റാൻഡിംഗ് കമ്മറ്റിയംഗം ശ്രീമതി സുചിത്ര ആദരിച്ചു. വോളണ്ടിയേഴ്സ് തയ്യാറാക്കിയ ഓട്ടോമാറ്റിക് സാനിറ്റൈസിംഗ് മെഷീനും മാസ്ക്കുകളും പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് പ്രിൻസിപ്പാളിൽ നിന്നും ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ നൗഫൽ പി.എം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ഓഫീസർ പി.എസ് ശാരദ പദ്ധതികൾ വിശദീകരിച്ചു. പ്രിൻസിപ്പൽ ഡോ. സൗമ്യ . പി സുശീൽ സ്വാഗതവും വോളന്റിയർ ലീഡർ ജോമെറിൻ ക്രിസ്റ്റോ ജോസഫ് നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിനോട് അനുബന്ധിച്ചു വോളന്റിയേഴ്‌സ് നിർമിച്ച കര കൗശല വസ്തുക്കൾ,കേക്ക്, സോപ്പ് തുടങ്ങിയവയുടെ പ്രദർശനവും വിപണനവും നടന്നു. തുടർന്ന് നടന്ന ഓറിയന്റേഷൻ ക്ലാസ്സിനും വോളണ്ടിയേഴ്സ് ബാഡ്ജ് വിതരണത്തിനും പി.എ. സി അംഗം പി.വി.വേണുഗോപാലൻ നേതൃത്വം നല്കി.