Thursday, August 29, 2019

യോഗ ദിനാചരണം

ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനം യോഗ മാസ്ട്ടർ സ
ശ്രീ .വിശ്വം ,ശ്രീമതി പ്രിയ മനോരമ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ യോഗാ ക്ലാസും ,പരിശീലനവും നൽകി .

വായനാ വാരാഘോഷം

സഞ്ചരിക്കുന്ന വായനശാലയുമായ്
എൻ.എസ്സ് എസ്സ് യൂണിറ്റ്.
......... ........... ...................

മുള്ളൂർക്കര:- എൻ.എസ്സ് എസ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന വായനാ വാരാഘോഷം പ്രമുഖ മാദ്ധ്യമപ്രവർത്തകനും അദ്ധ്യാപകനുമായ ശ്രീ പി.എസ് സുരേഷ് നിർവ്വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ് കെ.കെ സന്താഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹൈസ്ക്കൂൾ - ഹയർ സെക്കണ്ടറി വിഭാഗം ലൈബ്രറികളിലേക്കും മുള്ളൂർക്കര  ഗവ.എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്കുമുള്ള പുസ്തകങ്ങളുടെ വിതരണോദ്ഘാടനം, മുള്ളൂർക്കര സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ പി. ഗോപി നിർവ്വഹിച്ചു.

  ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആരംഭിക്കുന്ന തുറന്ന വായനശാലയുടെയും യൂണിറ്റ് ദത്ത്ഗ്രാമമായ പതിനാലാം വാർഡിൽ നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന വായനശാലയുടെയും പ്രവർത്തനോദ്ഘാടനം വാർഡ് മെമ്പർ രമണി നിർവ്വഹിച്ചു. ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കുന്ന ഇ മാഗസിന്റെ പ്രവർത്തനങ്ങളെപ്പറ്റി ഡോ. പി. എൻ രാജേഷ് കുമാർ വിശദീകരിച്ചു.

രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ മുൻ പ്രോഗ്രാം ഓഫീസറും ഗാന്ധിയൻ സ്റ്റഡീസ് അദ്ധ്യാപകനുമായ എസ് പ്രഭാത് പരിചയപ്പെടുത്തി.
വായനാദിനാചരണത്തെപ്പറ്റി കുമാരി പ്രവീണ ബി. സംസാരിച്ചു. പി ടി.എ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ , സീനിയർ അസിസ്റ്റൻഡ് വാസന്തി ടീച്ചർ  ,  കെ. എസ് വിനോദ് , മുഹമ്മദ്കുട്ടി മാഷ്  എന്നിവർ ആശംസകൾ നേർന്നു. തുടർന്ന്  വിഭിന്ന ഭാഷകളിലെ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകളുടെ അവതരണവും ലക്ഷ്മി പ്രിയയുടെ കവിതാലാപനവും നടന്നു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.സൗമ്യ .പി.സുശീൽ സ്വാഗതവും മലയാളം അദ്ധ്യാപിക വീണാ വേണുഗോപാൽ നന്ദിയും രേഖപ്പെടുത്തി.

വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിനാചരണം

6/6/2019 പരിസ്ഥിതി ദിനാചരണം ,വൃക്ഷതൈ നടീൽ എന്നിവ നടത്തി

പ്ലാസ്റ്റിക് നിർമാർജനം, പേപ്പർ ബാഗ്,പേപ്പർ പേന നിർമ്മാണം

പ്ലാസ്റ്റിക് നിർമാർജനം, പേപ്പർ ബാഗ്,പേപ്പർ പേന നിർമ്മാണം:03/06/2019,
100 പേപ്പർ ബാഗും പേപ്പർ പേനയും പ്രവേഷനോത്സവ
ത്തിനായി GHSS ചെമ്പുച്ചിറ യിൽ എത്തിച്ചു

മഴക്കുഴി നിർമാണം

മഴക്കുഴി നിർമ്മാണം ആരംഭിച്ചു.



മുള്ളൂർക്കര --- മുള്ളൂർക്കര എൻ എസ്സ് എസ്സ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ  സർവ്വീസ് സ്കീം യൂണിറ്റിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം   മഴക്കുഴി നിർമ്മാണത്തോടെ ആരംഭിച്ചു. മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽപ്പെട്ട വീടുകളിലാണ് മഴക്കുഴികൾ നിർമ്മിച്ചത്. പി.ടി.എ പ്രസിഡന്റ് K K സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ച  യോഗം പ്രിൻസിപ്പൾ ആർ.പ്രസാദ്  ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ഡോ.സൗമ്യ P സുശീൽ പദ്ധതി വിശദീകരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി മനോജ് മഴക്കുഴി നിർമ്മാണത്തെപ്പറ്റി ക്ലാസ്സ് നൽകി. ഹെഡ്മിസ്ട്രസ്സ് ഉഷാദേവി, എസ്. പ്രഭാത്, ബിമിലത്ത് പി.ബി , ഇളവരശി .കെ  എന്നിവർ സംസാരിച്ചു.

സ്‌കൂൾ ക്യാംപസ് ശുചീകരണം

27/5/2019  സ്കൂൾ പരിസര ശുചീകരണം, ക്യാമ്പസ് സൗന്ദര്യവത്കരണം